Thursday, 23 December 2010

എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍.....

Album- Good Shepherd
Singer-
 Kester
Music-
 Peter Cheranalloor

ഈ പാട്ടിന്റെ ആഴം മനസ്സിലാക്കാന്‍ ഈ വരികള്‍ തന്നെ ധാരാളം!
----------------------------------------------------------------------------------------------

എന്റെ കുറവുകള്‍ ക്ഷമിക്കുന്നവന്‍
എന്റെ ഈശോ മാത്രം
എന്റെ മുറിവുകള്‍ മായ്ക്കുന്നവന്‍
എന്റെ ഈശോ മാത്രം

സ്നേഹമേ ദിവ്യ സ്നേഹമേ
നിന്നെ ഓര്‍ക്കുമ്പോള്‍ ഉള്ളം നിറയുന്നു
ഈശോയേ എന്‍ ഈശോയേ 
എന്നും ഞാന്‍ നിന്നെ സ്നേഹിക്കുന്നു
എന്‍ ആത്മാവിന്‍ രക്ഷകനായ്‌
ഞാന്‍ അങ്ങേ പൂജിക്കുന്നു


എന്റെ വേദന അറിയുന്നവന്‍
എന്റെ ഈശോ മാത്രം
എന്റെ യാതന അകറ്റുന്നവന്‍
എന്റെ ഈശോ മാത്രം

എന്റെ മിഴിനീര്‍ തുടക്കുന്നവന്‍
എന്റെ ഈശോ മാത്രം
എന്റെ വഴികള്‍ തെളി ക്കുന്നവന്‍
എന്റെ ഈശോ മാത്രം